ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ ഒരുങ്ങി മലയാളി പെണ്‍കുട്ടി


കൊല്ലം : ദേശീയ ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ ഒരുങ്ങി മലയാളി പെണ്‍കുട്ടിയും. കൊല്ലം തട്ടാമല സ്വദേശിനിയായ ആദിത്യ ബിജുവാണ് ദേശീയ യോഗ ഒളിംപ്യാഡിന് പങ്കെടുക്കാന്‍ ഒരുങ്ങുന്നത്. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഒട്ടേറെ മെഡലുകള്‍ ആദിത്യ നേടിയിട്ടുണ്ട്.


പട്ടത്താനം വിമലഹൃദയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യ ബിജു. മൂന്ന് വര്‍ഷം മുന്‍പാണ് യോഗ പരിശീലിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞമാസം അവസാനം ശ്രീലങ്കയില്‍ നടന്ന രാജ്യാന്തര യോഗ ചാംപ്യന്‍ഷിപ്പില്‍ ആദിത്യ രാജ്യത്തിന് വേണ്ടി നേടിയത് സ്വര്‍ണമാണ്.


അടുത്ത തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ ആരംഭിക്കുന്ന ദേശീയ യോഗാ ഒളിംപ്യാഡില്‍ ആദിത്യ പങ്കെടുക്കുന്നുണ്ട്. കരാട്ടെയിലും ആദിത്യ മികവു തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണമാണ് ആദിത്യ നേടിയത്.



Sharing is Caring