ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം


ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ.ഔട്ട്ഡോർ കായിക വിനോദങ്ങള്‍ നിയന്ത്രിക്കണമെന്ന് സ്കൂളുകള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുകയാണ്.


യമുനയില്‍ വീണ്ടും വിഷപത അടിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. ഛഠ് പൂജാ സമയത്ത് രാസവസ്തുക്കള്‍ തളിച്ച്‌ പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തില്‍ സ്പീഡ് ബോട്ടുകള്‍ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമം. ബോട്ടുകള്‍ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച്‌ പത അലിയിച്ച്‌ കളയാനാണ് ശ്രമം. വിഷപ്പതയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ നീക്കം.




Sharing is Caring