ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല; ‘അമ്മ’ ക്കെതിരെ വനിതാ കമ്മീഷന്‍


കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്തുളള നടന്‍ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ മോഹന്‍ലാലിനെതിരെ സംസ്ഥാന വനിത കമ്മിഷന്‍. മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ് ആദ്യമെടുത്ത നിലപാടിനെയാണ് എംസി ജോസഫൈന്‍ പറഞ്ഞു.


ഒരു ലെഫ്റ്റനന്റ് കേണല്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടയാളാണ് മോഹന്‍ലാല്‍. സാംസ്‌കാരികമായ ഉന്നത നിലവാരം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അദ്ദേഹം അമ്മയുടെ പ്രസിഡന്റായ ശേഷം ആദ്യം എടുത്ത തീരുമാനം ഇതാണ്. അല്‍പം സാവകാശത്തോടെ ചിന്തിച്ച്‌ സ്വീകരിക്കേണ്ട നിലപാടായിരുന്നു ഇത്, ജോസഫൈന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് മോഹന്‍ലാല്‍ വഹിക്കരുതായിരുന്നു.


അഭിനേതാക്കളുടെ സംഘടന അമ്മയെന്ന പേര് ഉപയോഗിക്കുന്നത് അനുചിതമാണെന്നും ആ പേര് ഇനിയവര്‍ക്ക് ചേരില്ലെന്നും വനിത കമ്മിഷന്‍ പറഞ്ഞു. ഇതിന് പുറമെ അമ്മയുടെ അംഗങ്ങളായ ഇടത് ജനപ്രതിനിധികള്‍ക്കെതിരെയും എംസി ജോസഫൈന്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ മൗനം വെടിഞ്ഞ് അഭിപ്രായം പറയാന്‍ തയ്യാറാകണം. ഈ വിഷയത്തില്‍ ഇടത് എംപി ഇന്നസെന്റ്, എംഎല്‍എ മുകേഷ് എന്നിവരുടെ നിലപാട് പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്ന്, എംസി ജോസഫൈന്‍ വ്യക്തമാക്കി.



Sharing is Caring