ദാദ്രി സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുറ്റപത്രം


ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുറ്റപത്രം.മുഹമ്മദ് ഇഖ്‌ലാഖ് (52) ആണ് കൊല്ലപ്പെട്ടത്. ഇഖ്‌ലാഖിന്റെ വീട്ടിലെ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന മാംസം പശുവിന്റേതാണോ ആടിന്റേതാണോ എന്നതുസംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇഖ്‌ലാഖിന്റെ മകള്‍ ഷെയ്ഷ്ടയാണ് കേസിലെ മുഖ്യ സാക്ഷി.കോടതിയില്‍ രേഖപ്പെടുത്തിയ ഷെയ്ഷ്ടയുടെ മൊഴിയില്‍ പറയുന്ന ബാക്കിയുള്ളവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനുരാഗ് സിങ് പറഞ്ഞു.




Sharing is Caring