ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് കോട്ടയം സ്വദേശി മരിച്ചു


കോട്ടയം: ദക്ഷിണാഫ്രിക്കയില്‍ അക്രമികളുടെ വെടിയേറ്റ് കോട്ടയം സ്വദേശി മരിച്ചു. കാഞ്ഞിരപ്പള്ളി പഴയിടം വലിയ വീട്ടില്‍ ജിജന്‍ അലക്സ് (55)ആണ് മരിച്ചത്. ജിജന്‍ ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്താനെത്തിയ സംഘമാണ് നിറയൊഴിച്ചതെന്ന് അറിയുന്നു. 10 വര്‍ഷമായി സൗത്ത് ആഫ്രിക്കയില്‍ കോക്സറ്റണില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജിജന്‍. വ്യാഴാഴ്ചപ്രാദേശിക സമയം രാത്രി 7.30 ന് കാഷ് കൗണ്ടറില്‍ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടയില്‍ തോക്കുധാരികളായ ഒരു സംഘം എത്തി വെടി വയ്ക്കുകയായിരുന്നു. കൊള്ളക്കാരായിരുന്നു ഇവരെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.സൗത്ത് ആഫ്രിക്കയിലുള്ള ജിജന്റെ ബന്ധുക്കളാണ് ജിജിന്റെ സഹോദരന്‍ രാജനെ വിവരം അറിയിച്ചത്. ഭാര്യ റെന്നി ചങ്ങനാശേരി കണ്ടങ്കേരി കുടുംബാഗമാണ്. മക്കള്‍. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്. ഭാര്യയും കുട്ടികളും ചങ്ങനാശേരിയിലാണ് താമസം.




Sharing is Caring