ദക്ഷിണ സുഡാനില്‍ ഏറ്റുമുട്ടല്‍: 20 മരണം


ദക്ഷിണ സുഡാനിലെ യാമ്പിയോയില്‍ സര്‍ക്കാര്‍ സൈന്യവും സര്‍ക്കാര്‍ വിരുദ്ധ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടു. രാവിലെ ആറ് മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്.


സര്‍ക്കാര്‍ വിരുദ്ധ സേന ജനങ്ങള്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നെന്നും ഇതിനെ പ്രതിരോധിക്കാനായി സൈന്യം ഇറങ്ങേണ്ടിവരുകയായിരുന്നെന്നും ഗുംബ്‌ഡെ സംസ്ഥാന വാര്‍ത്താവിതരണ മന്ത്രി ജോസഫ് നതാലി സബുന്‍ പറഞ്ഞു.




Sharing is Caring