ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് : 95 ശതമാനം സീറ്റുകളും ബി.ജെ.പിക്ക്


അഗര്‍ത്തല: ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 95 ശതമാനം സീറ്റുകളും ഭരണകക്ഷിയായ ബി.ജെ.പി സ്വന്തമാക്കി. ജൂലായ് 27ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. വോട്ടെണ്ണല്‍ ഫലം പുറത്ത് വന്നപ്പോള്‍ സി.പി.എം തകര്‍ന്നടിയുന്ന കാഴ്ചയ്ക്കാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. 79 ജില്ലാ പഞ്ചായത്ത്, 833 ഗ്രാമ പഞ്ചായത്ത് 82 പഞ്ചായത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.


833 ഗ്രാമ പഞ്ചായത്തുകളില്‍ 638 സീറ്റുകള്‍ ബി.ജെ.പി സ്വന്തമാക്കി. അതേസമയം കോണ്‍ഗ്രസ് നേടിയത് 158 സീറ്റുകളാണ്. സി.പി.എം ന് ആകെ ലഭിച്ചത് 22 സീറ്റുകളും. ഒമ്ബത് സീറ്റുകള്‍ സ്വതന്ത്രരും ഐപിഎഫ്ടി ആറ് സീറ്റുകളും നേടി. ജില്ലാ പഞ്ചായത്തുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ ബി.ജെ.പി നേടി. കോണ്‍ഗ്രസിന് ലഭിച്ചത് രണ്ട് സീറ്റ് മാത്രം. അതേസമയം സി.പി.എമ്മിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് സമിതികളില്‍ 74 സീറ്റുകള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിന് ആറും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു.




Sharing is Caring