തെ​റ്റ് ചെ​യ്താ​ല്‍ ഏ​ത് ഉ​ന്ന​ത​നാ​ണെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ടും: മു​ഖ്യ​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: നി​യ​മം സം​ഘി​ച്ചാ​ല്‍ ഏ​ത് ഉ​ന്ന​ത​നാ​ണെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍. നി​യ​മം ലം​ഘി​ക്കു​ന്ന​ത് ഏ​ത് ഉ​ന്ന​ത​നാ​യാ​ലും പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ല്ല. മു​ഖം നോ​ക്കാ​തെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മു​ഖ്യ​​മ​ന്ത്രി പ​റ​ഞ്ഞു.


സ്ഥാ​ന​മോ പ​ദ​വി​യോ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ന് ത​ട​സ​മാ​കി​ല്ല. തെ​റ്റ് ചെ​യ്താ​ല്‍ ശി​ക്ഷി​ക്ക​പ്പെ​ടും- അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ ലോ​ക്ക​പ്പ് മ​ര്‍​ദ​ന​വും മൂ​ന്നാം മു​റ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​റ്റം ചെ​യ്ത പോ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കി​ല്ല. ചി​ല​രു​ടെ സ​മീ​പ​നം സേ​ന​യു​ടെ നേ​ട്ട​ങ്ങ​ളെ കു​റ​ച്ചു​കാ​ണി​ക്കാ​ന്‍ ഇ​ട​യാ​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.




Sharing is Caring