തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു


തെലങ്കാന നിയമസഭ പിരിച്ചുവിട്ടുകൊണ്ട് മന്ത്രിസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. നിയമസഭ പിരിച്ചുവിടാൻ യോഗത്തിൽ പ്രമേയം പാസാക്കുകയായിരുന്നു.


മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും മന്ത്രിമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. കാലാവധി പൂര്‍ത്തിയാക്കാന്‍ 8 മാസം ബാക്കി നില്‍ക്കെയാണ് നടപടി.


ഇതോടെ സംസ്ഥാനത്ത്​ നേരത്തെ തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങി. ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.



Sharing is Caring