തെറ്റ് തിരുത്തല്‍ മാര്‍ഗ്ഗരേഖ അന്തിമമാക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും ചേരും


ലോകസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള സി പി എമ്മിന്റെ തെറ്റ് തിരുത്തല്‍ മാര്‍ഗ്ഗരേഖ അന്തിമമാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും ചേരും.


അഞ്ചുദിവസം നീണ്ടുനിന്ന സി പി എം നേതൃയോഗം ഇന്ന് അവസാനിക്കും. ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രിയും മറുപടി പറയും. തെറ്റു തിരുത്തല്‍ രേഖ ബ്രാഞ്ച് തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് അയക്കും.


ഇന്നലെയും സംസ്ഥാന കമ്മിറ്റിയില്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലാതായതും ജന രോഷത്തിന് കാരണമായെന്നു സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന ആവശ്യവും സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.



Sharing is Caring