തൃശൂര്‍ ദേശീയപാതയില്‍ ലോറിയില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു


തൃശൂര്‍: ദേശീയപാതയില്‍ ലോറിയില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു. കൊടകര മേല്‍പ്പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചാണ് ഒല്ലൂര്‍ പടവരാട് കരകുളത്ത് കളരിക്കല്‍ സുധീഷ്(38) മരിച്ചത്. മേല്‍പ്പാലത്തിനു മുകളി്ല്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇന്നു രാവിലെ പതിനൊന്നോടെയാണ് അപകടം നടന്നത്.


സുധീഷിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന പിതാവ് ശശിക്ക് ഗുരുതരമായി പരിക്കേറ്റ് ഇപ്പോള്‍ ഇയാള്‍ അബോധാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.




Sharing is Caring