തൃശൂര്‍ പൂരം കലക്കലില്‍ ഡിജിപി തള്ളിക്കളഞ്ഞ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്


തൃശൂര്‍ പൂരം കലക്കലില്‍ ഡിജിപി തള്ളിക്കളഞ്ഞ എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. റിപ്പോര്‍ട്ടില്‍ തിരുവമ്ബാടി ദേവസ്വത്തിന് രൂക്ഷ വിമര്‍ശനമാണുള്ളത്.


ദേവസ്വത്തിലെ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും പൂര നാളില്‍ ബോധപൂര്‍വം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഡിജിപി തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്ബോള്‍ അജിത് കുമാര്‍ എന്ത് ചെയ്‌തെന്നായിരുന്നു ഡിജിപിയുടെ വിമര്‍ശനം. പൂരം കലക്കലില്‍ തൃതല അന്വേഷണമാണ് ഒടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.



Sharing is Caring