തിരുവനന്തപുരത്ത് ചൊവ്വഴ്‌ച കടയടപ്പ് സമരം


തിരുവനന്തപുരം: കച്ചവട നികുതി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത് ചൊവ്വഴ്‌ച കടകളടച്ച്‌ പ്രതിഷേധ സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. 200 രൂപയായിരുന്ന കച്ചവട നികുതി 2000 രൂപയാക്കി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.


രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.


കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമരത്തില്‍ മറ്റ് സംഘടനകളും പിന്തുണയറിയിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, സ്റ്റേഷനറി, ബേക്കറി, ഹാര്‍ഡ് വെയേര്‍സ്, തുണിക്കടകള്‍, മില്ലുകള്‍ തുടങ്ങിയ വിഭാഗങ്ങളും സമരത്തില്‍ പങ്കു ചേരും.



Sharing is Caring