തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക് നേരെ ബോംബ് ഭീഷണി


police

തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക് നേരെ ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം. വിവരം ലഭിച്ച ഉടൻതന്നെ സുരക്ഷ ശക്തമാക്കിയതായും ഭീഷണി സന്ദേശത്തിൽ അന്വേഷണം നടത്തിവരികയാണെന്നും
തിരുപ്പതി ഈസ്റ്റ് പൊലീസ് അറിയിച്ചു.


സ്നിഫർ ഡോഗുകളുമായി അന്വേഷണ സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. ഇന്നലെ വൈകിട്ടാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിലും സ്ഫോടനം നടത്തുമെന്ന് സന്ദേശത്തിൽ സൂചിപ്പിക്കുന്നു.മയക്കുമരുന്ന് കേസിൽ ജാഫർ സാദിഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് ഇ മെയിലിലുണ്ട്.


തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബത്തിനും കേസുമായുള്ള ബന്ധത്തിൽ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് പരാമർശിക്കുന്ന മെയിലിൽ ഭീഷണിക്ക് പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയാണെന്നും ആരോപണമുണ്ട്.



Sharing is Caring