താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങി; എട്ടാം വളവില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു


താമരശ്ശേരി ചുരം എട്ടാം വളവില്‍ ലോറി കുടുങ്ങി. തുടര്‍ന്ന് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ലോറി കുടുങ്ങിയത്. ഒരു വശത്തുകൂടി വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. ഏഴ് മണിയോടെയാണ് ലോറി കുടുങ്ങിയത്. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കുകയാണ്.


ഇന്നലെ ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പെട്ടിരുന്നു. തുടര്‍ന്ന് അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പതാം വളവിലാണ് അപകടം നടന്നത്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.


ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. അപകടം ഉണ്ടായ സ്ഥലത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിട്ടുള്ളൂ. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തി വിടുന്നില്ല. നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു.



Sharing is Caring