താമരശേരിയില്‍ ഗെയ്‌ല്‍ പദ്ധതിക്കെതിരെ പ്രതിഷേധം


കോഴിക്കോട്: താമരശേരിയില്‍ ഗെയ്‌ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം കണ്ടു നിന്ന ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. ചാലക്കര വട്ടപ്പള്ളി മുഹമ്മദാണ് മരിച്ചത്. സമരം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.


ഇന്ന് രാവിലെ പൈപ്പ് ലൈന്‍ പദ്ധതിക്കായി സര്‍വേ നടത്താന്‍ എത്തിയവരെ നാട്ടുകാര്‍ തടയുകയായിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഗെയ്‌ല്‍ ഉദ്യോഗസ്ഥരെത്തിയത്. എന്നാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നാട്ടുകാര്‍ ഇവരെ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.


സര്‍വേ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഗെയ്‌ല്‍ അധികൃതര്‍ സര്‍വ്വേയ്ക്ക് എത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം.



Sharing is Caring