ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് അപകടം


ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് അപകടം. 12 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഡൽഹി ബുരാരി ഏരിയയിൽ ഒസ്കാർ പബ്ലിക് സ്കൂളിന് സമീപമുളള നാല് നില കെട്ടിടമാണ് തകർന്ന് വീണത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.’ഒമ്പതോളം അ​ഗ്നിശമന സേന യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.


ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകർന്നു വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണം’, ഡൽഹി ഫയർ സർവീസ് ചീഫ് അതുൽ ഖാർ​ഗ് പറഞ്ഞു


.അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ എക്സിൽ കുറിച്ചു. ബുരാരി എംഎൽഎ സഞ്ജീവ് ഝാ പാർട്ടി പ്രവർത്തകരോട് ബുരാരിയിലേക്ക് രക്ഷപ്രവർത്തനത്തിന് പോവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.



Sharing is Caring