ഡേവിഡ്​ വാര്‍ണര്‍ സണ്‍റൈസേഴ്​സ്​ ക്യാപ്​റ്റന്‍ സ്ഥാനമൊഴിഞ്ഞു


ന്യൂ​ഡ​ല്‍​ഹി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​ന്‍ താ​രം ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു. ഉ​ട​ന്‍ ത​ന്നെ പു​തി​യ ക്യാ​പ്റ്റ​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദ് ടീം ​അ​റി​യി​ച്ചു.


വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ര്‍​ണ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ ഐ​പി​എ​ലി​ല്‍ വാ​ര്‍​ണ​റു​ടെ പ​ങ്കാ​ളി​ത്ത​വും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. നേ​ര​ത്തെ വാ​ര്‍​ണ​റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ നാ​ലം ടെ​സ്റ്റി​ല്‍​നി​ന്നും നീ​ക്കി​യി​രു​ന്നു. വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​വും വാ​ര്‍​ണ​ര്‍​ക്ക് ന​ഷ്ട​മാ​യി​രു​ന്നു.


ഐ​പി​എ​ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം വി​വാ​ദ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്റ്റീ​വ് സ്മി​ത്തും രാ​ജി​വ​ച്ചി​രു​ന്നു. പ​ക​രം അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് റോ​യ​ല്‍​സി​നെ ന​യി​ക്കു​ക. അ​ടു​ത്ത മാ​സം ഏ​പ്രി​ല്‍ ഏ​ഴ് മു​ത​ലാ​ണ് ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.



Sharing is Caring