ന്യൂഡല്‍ഹി: കേജരിവാള്‍ സര്‍ക്കാരും ലഫ്.ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്ക വിഷയത്തിലെ കോടതിവിധിയെ പൂര്‍ണമായും മാനിക്കുന്നുവെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത്. ലഫ്.ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് മുന്നോട്ട് നീങ്ങിയെങ്കില്‍ മാത്രമേ ഡല്‍ഹിയുടെ വികസനം സാധ്യമാകൂ എന്ന് പറഞ്ഞ അവര്‍ അത്തരത്തിലുള്ള യോജിപ്പില്ലാതായാല്‍ സംസ്ഥാനം ഭരണ പ്രതിസന്ധയിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കി.കോണ്‍ഗ്രസ് 15 വര്‍ഷക്കാലം സംസ്ഥാനം ഭരിച്ചപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഷീല ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.













