ഡല്‍ഹിയില്‍ എസ്‌ആർപിഎഫ് സ്‌കൂളിന് സ്‌ഫോടനം


ഡല്‍ഹിയില്‍ രോഹിണി പ്രശാന്ത് വിഹാറിലെ എസ്‌ആർപിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു സംഭവം.സ്‌കൂളിന് സമീപത്തെ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് സംശയം.


സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അമിത് ഗോയല്‍ പറഞ്ഞു.
സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് പരിശോധന ആരംഭിച്ചു.


വലിയ ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സ്‌കൂളിന്റെ ചുമരുകള്‍ക്കും സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.



Sharing is Caring