ട്രാക്ടറും കമ്ബ്യൂട്ടറും വന്നപ്പോള്‍ എതിര്‍ത്തവരുടെ നാടാണിത്; സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച്‌ പി.കെ. ശശി


pksasi

പാലക്കാട്: ഒരുകാലത്ത് ട്രാക്ടറിനെയും കംപ്യൂട്ടറിനെയും വരെ എതിർത്തവരാണ് സിപിഎമ്മുകാർ. സിപിഎമ്മിന്റെ ആ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവ് പി.കെ.


ശശി. ട്രാക്ർ വന്നപ്പോള്‍ പോത്തിനെ ഉപയോഗിച്ച്‌ തന്നെ പണിയെടുക്കണമെന്ന വാദം ഉയർന്ന നാടാണ് നമ്മുടേതെന്നും ഇന്ന് ആരെങ്കിലും പോത്തിലേക്ക് തിരിച്ചു പോകണമെന്നും കംപ്യട്ടർ വേണ്ടെന്നും പറഞ്ഞാല്‍ അവരെ ജനം ചങ്ങലക്കിട്ട് ആശുപത്രിയിലാക്കുമെന്നും കെടിഡിസി ചെയർമാനായ ശശി പറഞ്ഞു. കുമരംപുത്തൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുമ്ബോഴാണ് സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ചത്.




Sharing is Caring