ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനിടെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം. ബിജെപിയും സംഘപരിവാര്‍ സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്നു ശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
പ്രതിഷേധങ്ങളെ തുടര്‍ന്നു കുടക്, ശ്രീരംഗപട്ടണ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകില്‍ ടിപ്പു ജയന്തി ഹോരാട്ട സമിതി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്നു കുടകില്‍ ദ്രുതകര്‍മസേനയടക്കം വന്‍ പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം ജയന്തി ആഘോഷത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പങ്കെടുക്കില്ല. മൂന്ന് ദിവസത്തേക്ക് മുഖ്യമന്ത്രി ഒൗദ്യോഗിക പരിപാടികള്‍ റദ്ദാകിയിട്ടുണ്ട്. കേരളത്തിന്റെ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.














