ടിക് ടോക് നിരോധനത്തില്‍ പേടിക്കേണ്ട; ‘മലയാളികളുടെ സ്വന്തം’ ആപ്പ് പകരക്കാരനായുണ്ട്!


സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി ടിക് ടോക് ഉള്‍പ്പടെ 59 ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വീഡിയോ വിനോദ ആപ്പായ ടിക് ടോക്ക് നിശ്ചലമായതോടെ പല ടിക് ടോക് താരങ്ങളും ആശങ്കയിലാണ്. ഈ ഒരു ആശങ്കക്ക് പരിഹാരമായാണ് ഇന്ത്യയുടെ സ്വന്തം, മലയാളികള്‍‍ നിര്‍മ്മിച്ച വീഡിയോ ആപ്പ് ശ്രദ്ധേയമാകുന്നത്. ടിക് ടോക്കിന്‍റെ അതേ സാധ്യതകളോടെ രൂപകല്‍പ്പന ചെയ്ത ‘വാട്ട്സ്കട്ട് പ്രോ’ എന്ന വീഡിയോ ആപ്പ് വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ഐ.എം.ഒ. വാട്ട്സ്ആപ്പ് പ്രോ വാള്‍ എന്നീ ആപ്പുകളില്‍ പങ്കുവെക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. വീഡിയോ, ഓഡിയോ, സ്റ്റോറി എന്നീ വിവിധ രൂപത്തില്‍ വാട്ട്സ്കട്ട് പ്രോ പ്രവര്‍ത്തിക്കും എന്നതും ആപ്പിന്‍റെ മേന്മയാണ്.




Sharing is Caring