ടി പി വധ ഗൂഡാലോചനാകേസില്‍ അന്വേഷണം തുടരും: ചെന്നിത്തല


tp_chandrasekharan-mos_033114074341തിരുവനന്തപുരം: ടി പി വധ ഗൂഡാലോചനാകേസില്‍ അന്വേഷണം തുടരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫോണ്‍ രേഖകള്‍ നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ വിസമ്മതിച്ചാണ് അന്വേഷണം തടസപ്പെടാന്‍ കാരണമെന്നും മന്ത്രി വിശദീകരിച്ചു.


ടി പി വധ ഗൂഡാലോചനകേസ് അവസാനിപ്പിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. ഫോണ്‍രേഖകള്‍ മൊബൈല്‍ കമ്പനികള്‍ നല്‍കാത്തത് കൊണ്ടാണ് അന്വേഷണം തടസപ്പെട്ടത്. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ വിളിയെ കുറിച്ചുള്ള രേഖകള്‍ നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചു.


ഐ ടി സര്‍ട്ടിഫിക്കറ്റോടു കൂടിയ കോള്‍ ഡാറ്റ റെക്കോര്‍ഡ് കിട്ടാന്‍ കേന്ദ്ര അനുമതി വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്നു തവണ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം കത്തയച്ചിരുന്നു. അന്വേഷണത്തിന് താത്പര്യമില്ലെന്നു സി ബി ഐ അറിയിക്കുകയായിരുന്നു എന്നും വി ഡി സതീശന്റെ സബ്മിഷനു മറുപടിയായി ചെന്നിത്തല പറഞ്ഞു.



Sharing is Caring