ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എസ്. മണികുമാറിനെ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്നു അദ്ദേഹം. നിലവിലെ കേരള ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.













