ജിമെയില്‍ മൊബൈല്‍ ആപ്പിലും പുതിയ ഫീച്ചര്‍


ജിമെയിലിന്റെ വെബ് വെര്‍ഷനിലെ വലിയ മാറ്റങ്ങള്‍ക്ക് ശേഷം മൊബൈല്‍ ആപ്പിലും പരിഷ്‌കരണം നടത്തിയിരിക്കുകയാണ് ഗൂഗിള്‍. കസ്റ്റമൈസ് ചെയ്യാവുന്ന സ്വൈപ് ഗസ്റ്ററുകള്‍ ഉള്‍പ്പടെയുള്ള സവിശേഷതകളാണ് ജിമെയില്‍ കൊണ്ടുവരാന്‍ പോകുന്നത്.പുതിയ ജിമെയിലിലെ സ്വൈപ് ഗസ്റ്റര്‍ വഴി ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ് ചെയ്യുമ്ബോള്‍ എന്ത് ഫങ്ഷനാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഇനി ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്. സ്വൈപ് ഗസ്റ്ററുകളിലൂടെ ചില ഫങ്ഷനുകള്‍ സാധ്യമല്ലായിരുന്നു. ഇപ്പോള്‍ ഈ പരിമിതിയാണ് ജിമെയില്‍ മറികടന്നിരിക്കുന്നത്. സ്വൈപ് സംവിധാനം ഡിസേബിള്‍ ചെയ്യാനും സൗകര്യമുണ്ട്.


ഇനി സ്വൈപിലൂടെ തന്നെ മെയിലുകള്‍ ആര്‍ക്കൈവ് ചെയ്യുക, ഡിലീറ്റ് ചെയ്യുക, മൂവ് ചെയ്യുക, മാര്‍ക്ക് ചെയ്യുക, സ്‌നൂസ് ചെയ്യുക തുടങ്ങിയവ എളുപ്പം ചെയ്യാം. നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമാണ് സൗകര്യം ലഭ്യമാവുക.


ഐ.ഒഎസിലേക്ക് വൈകാതെ തന്നെ അപ്‌ഡേറ്റ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാറ്റം നിങ്ങളുടെ ജിമെയിലിലേക്ക് കൊണ്ടുവരാന്‍ സെറ്റിംഗ്‌സില്‍ ജനറല്‍ സെറ്റിംഗ്‌സ് ഓപ്ഷന്‍ എടുത്ത് ‘സ്വൈപ് ആക്ഷന്‍’ സെറ്റ് ചെയ്യാവുന്നതാണ്.



Sharing is Caring