ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി പാര്‍ട്ടികള്‍. ബിജെപിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ആയുധമാക്കുകയാണ് ജെഎംഎം.അതേസമയം ഇരു മുന്നണികളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പുറത്തിറക്കി. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ഉള്‍പ്പെടെ 7 വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ദേശീയ നേതാക്കള്‍ കൂടി എത്തിയതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിക്കുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ പ്രചാരണങ്ങള്‍ക്കായി ജാര്‍ഖണ്ഡിലെത്തി. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ഉള്‍പ്പെടെ 7 വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 15 ലക്ഷം രൂപ വരെയുള്ള കുടുംബ ഇന്‍ഷുറന്‍സ്,10 ലക്ഷം തൊഴില്‍ അവസരങ്ങള്‍, യുവജന, വനിത, ഒബിസി ക്ഷേമ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് ഉറപ്പു നല്‍കുന്നത്.














