ഛത്തീസ്​ഗഢ്​: രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി


ന്യൂഡല്‍ഹി: ഛത്തീസ്​ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 77 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. ഛത്തീസ്ഗഢില്‍ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 12, നവംബര്‍ 20 തീയതികളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഢില്‍ ആകെ 90 നിയമസാഭാ സീറ്റുകളാണ് ഉള്ളത്.




Sharing is Caring