ചൈനയുടെ ഡാമില്‍ നിന്ന് ഇന്ത്യയ്ക്ക് വൈദ്യുതി വേണ്ട: നേപ്പാളിന് മുന്നറിയിപ്പുമായി മോഡി


ന്യൂഡല്‍ഹി: നേപ്പാളിന്റെ ചൈനീസ് ചായ്‌വിനോട് അതൃപ്തി പ്രകടിപ്പിച്ച്‌ ഇന്ത്യ. പ്രധാനമന്ത്രി കെ.പി ഓലിയുടെ ത്രിദിന ഇന്ത്യ സന്ദര്‍ശനം ഇന്നു തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് ചായ്‌വിനോടുള്ള അതൃപ്തി വ്യക്തമാക്കിയത്.


നേപ്പാളില്‍ അണക്കെട്ടുകള്‍ പണിയാന്‍ ശെചനയ്ക്ക് അനുവാദം നലകിയാല്‍ ആ അണക്കെട്ടുകളില്‍ നിന്ന് ഇന്ത്യ വൈദ്യുതി വാങ്ങില്ലെന്ന നിലപാട് കൂടിക്കാഴ്ചയില്‍ മോഡി ഓലിയെ അറിയിച്ചേക്കും. മധ്യ പടിഞ്ഞാറന്‍ നേപ്പാളില്‍ 250 കോടി ഡോളര്‍ ചിലവില്‍ ശെചന നിര്‍മ്മിക്കുന്ന ബുധി ഗാന്ദകി ഡാം പദ്ധതിയാണ് ഇന്ത്യയെ ചൊടിപ്പിക്കുന്നത്.


ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന പുഷ്പ കമാല്‍ ദഹല്‍ കരാര്‍ ഒപ്പിട്ടിരുന്നു ഇതിനു പിന്നാലെയായിരുന്നു ഡാം പദ്ധതിയിലും നേപ്പാള്‍ സമ്മതം മൂളിയത്. പിന്നീട് പ്രധാനമന്ത്രി പദം ഏറ്റെടുത്ത കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹദൂര്‍ ദ്യൂബ നവംബറില്‍ ഈ കരാര്‍ റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.



Sharing is Caring