ചൈനയില്‍ ഇരുമ്പയിര് ഖനിയില്‍ പൊട്ടിത്തെറി: 11 പേര്‍ മരിച്ചു


ഷെന്‍യാങ്: ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിയാനിങിലെ ഇരുമ്പയിര് ഖനിയില്‍ പൊട്ടിത്തെറി. 11 പേര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. 23 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.ഖനിയുടെ മുകളിലുണ്ടായിരുന്ന ഒന്‍പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 25 ഖനനത്തൊഴിലാളികള്‍ ഇപ്പോഴും ഖനിക്കുള്ളിലാണ്. ഇവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.




Sharing is Caring