ചൈനക്ക് മുന്നില്‍ കീഴടങ്ങി; പുതിയ സെര്‍ച്ച് എന്‍ജിനുമായി ഗൂഗിള്‍


സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ഒഴിവാക്കി ചൈനയില്‍ പ്രത്യേക സെര്‍ച്ച് എന്‍ജിന്‍ ഒരുക്കാന്‍ ഗൂഗിള്‍.


ആവിഷ്‌കാര സ്വാതന്ത്ര്യമില്ലെന്ന് പരാതിപ്പെട്ട് 2010ല്‍ ആണ് ഗൂഗ്ള്‍ ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.


എന്നാല്‍ ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള ചൈനയിലെ പ്രവര്‍ത്തനം ഒഴിവാക്കുന്നത് ലാഭകരമല്ലെന്ന് തിരിച്ചറിവിനെ തുടര്‍ന്നാണ് കമ്പനി ചൈന സര്‍ക്കാര്‍ നിര്‍ദേങ്ങള്‍ അനുസരിച്ചുള്ള പുതിയ സെര്‍ച്ച് എന്‍ജിന്‍ ഒരുക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ ഗൂഗിള്‍ തയാറാക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഡ്രോഗോണ്‍ഫ്‌ളൈ എന്ന പദ്ധതിയാണ് ഗൂഗ്ള്‍ ഒരുക്കുന്നതെന്ന് ദ ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യാവകാശ ലംഘനങ്ങള്‍, മതം തുടങ്ങിയ വിഷയങ്ങള്‍ ഈ പദ്ധതിയിലൂടെ തടയും.എന്നാല്‍ പുതിയ സെര്‍ച്ച് എന്‍ജിന്‍ സംബന്ധിച്ച് വ്യക്തമാക്കാന്‍ ഗൂഗിള്‍ വക്താവ് താജ് മീഡോസ് തയാറായില്ല.

ചൈനയില്‍ നിരവധി മൊബെല്‍ ആപ്പുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ചൈനീസ് കമ്പനികളില്‍ വന്‍ നിക്ഷേപമുണ്ടെന്നും താജ് മീഡോസ് പറഞ്ഞു. ഭാവി പദ്ധതിയെ സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



Sharing is Caring