ചെറിയ പെരുന്നാള്‍: ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു


ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ച സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്ര കടകള്‍, മിഠായി കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം. ഇറച്ചി, മത്സ്യവ്യാപാരം രാവിലെ 6 മുതല്‍ 11 വരെ.


ബന്ധു വീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കും. സാമൂഹിക അകലം പാലിക്കണം. മുഖാവരണം ധരിക്കണം.




Sharing is Caring