ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ പെ​ണ്‍​കു​ട്ടി അ​റ​സ്റ്റി​ല്‍


ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ്വാ​മി ചി​ന്മ​യാ​ന​ന്ദി​നെ​തി​രേ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നു പ​രാ​തി ന​ല്‍​കി​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി അ​റ​സ്റ്റി​ല്‍. ചി​ന്മ​യാ​ന​ന്ദി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


കേ​സി​ല്‍ അ​റ​സ്റ്റി​ല്‍​നി​ന്നും പ​രി​ര​ക്ഷ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ജ​ഹാ​ന്‍​പു​രി​ലെ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ച​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് അ​റ​സ്റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ ബ​ല​മാ​യി വ​ലി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. ചെ​രു​പ്പ് പോ​ലും എ​ടു​ക്കാ​ന്‍ പോ​ലീ​സ് സ​മ്മ​തി​ച്ചി​ല്ലെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.




Sharing is Caring