കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം അടച്ചു. ചികിത്സയ്ക്ക് എത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. നേത്രരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അടക്കം 11 പേര് നിരീക്ഷണത്തില്‍ പോയി.
നേരത്തെ, അസ്ഥിരോഗ വിഭാഗത്തില്‍ ചികില്‍സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ വാര്‍ഡും അടച്ചിരുന്നു. ഈ വിഭാഗത്തിലെ ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള നിരീക്ഷണത്തില്‍ കഴിയുകയാണ്.














