ചങ്ങനാശേരിയില്‍ ബൈക്കും സ്വകാര്യ ബസുംകൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു


ചങ്ങനാശേരിയിലുണ്ടായ ബൈക്ക് അപകടത്തില്‍പെട്ട് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി പുന്നക്കുന്ന് മുങ്ങേക്കാവില്‍ എം.ആര്‍ അജികുമാറിന്റെ മകന്‍ അഭിജിത്ത് എം.കുമാറാണ് (22) മരിച്ചത്. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയര്‍ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്.


ഇന്നലെ രാവിലെ 10.45 ഓടെ തെങ്ങണ കരിക്കണ്ടം റോഡില്‍ പുന്നക്കുന്നം ഭാഗത്തായിരുന്നു അപകടം. ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം.


തെങ്ങണായില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങവെ വീടിന് സമീപത്തുവെച്ചാണ് ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിന് ഉടന്‍ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഭിജിത്ത് എം. കുമാറിന്റെ മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്.



Sharing is Caring