അമരാവതി: ആന്ധ്ര പ്രദേശിലെ ഗോതാവരി നദിയില്‍ ബോട്ട് മുങ്ങി 23പേരെ കാണാതായി . കൊണ്ടമോടലുവില്‍ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോതാവരി ജില്ലയിലാണ് അപകടം ഉണ്ടായത്
അപകടം നടക്കുമ്ബോള്‍ 40ഓളം പേര് ബോട്ടിലുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 17 പേരെ രക്ഷാ പ്രവര്‍ത്തനങ്ങളിലൂടെ രക്ഷപ്പെടുത്താനായി. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന കാണാതായവര്‍ക്കുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേഗ സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ബോട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.













