ഗൂഗിള്‍ മാപ്പില്‍ ഇനി ‘നാവിഗേഷന്‍ ആരോ’ ഇല്ല


യാത്രക്കാരുടെ സ്ഥാനം രേഖപ്പെടുത്തിയിരുന്ന ‘ഡോട്ട്’, ‘നാവിഗേഷന്‍ ആരോ’ ( Navigation Arrow’) ചിഹ്നങ്ങളില്‍ മാറ്റങ്ങളുമായി ഗൂഗിള്‍. ഇനി നാവിഗേഷന്‍ ആരോയ്ക്ക് പകരം വാഹനങ്ങളുടെ ഐക്കണ്‍ ചിത്രമായിരിക്കും ഗൂഗിള്‍ മാപ്പിലുണ്ടാവുക. വാഹനങ്ങള്‍ ഏത് വേണമെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.


പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ഏറ്റവും പുതിയ ഐഓഎസ് അപ്‌ഡേറ്റിലാണുള്ളത്. ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ഈ സൗകര്യം ലഭ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളുടെ മൊബൈല്‍ ആപ്പുകളില്‍ ഇത്തരത്തില്‍ വാഹനങ്ങളുടെ ഐക്കണ്‍ ചിത്രം ലൈവ് മാപ്പില്‍ ഉപയോഗിച്ചിട്ടുള്ളതാണ്. സാധാരണ ചെയ്യാറുള്ള പോലെ ഗൂഗിള്‍ മാപ്പില്‍ ഡെസ്റ്റിനേഷന്‍ നല്‍കി നാവിഗേഷന്‍ ആരംഭിച്ചാല്‍ പുതിയ ഐക്കണുകള്‍ ലഭിക്കും. അപ്പോള്‍ നാവിഗേഷന്‍ വിന്‍ഡോയില്‍ നിങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത് പഴയ ‘നാവിഗേഷന്‍ ആരോ’ തന്നെയായിരിക്കും.


നീല നിറത്തിലുള്ള നാവിഗേഷന്‍ ആരോയില്‍ ക്ലിക്ക് ചെയ്യുക. ഈ വിന്‍ഡോയില്‍ മൂന്ന് വാഹനങ്ങളുടെ ഐക്കണുകള്‍ കാണാം. നിങ്ങള്‍ക്ക് ഇതില്‍ ഒന്ന് തിരഞ്ഞെടുത്താല്‍, മാപ്പില്‍ നാവിഗേഷന്‍ ആരോയ്ക്ക് പകരം വാഹനത്തിന്റെ ഐക്കണ്‍ ആയിരിക്കും ലഭിക്കുക.



Sharing is Caring