ഗു​ണ്ടാ​കു​ടി​പ്പ​ക: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ക​യ​റി രോ​ഗി​യെ വെ​ട്ടി​ക്കൊ​ന്നു


മ​ധു​ര: ത​മി​ഴ്നാ​ട്ടി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ക​യ​റി രോ​ഗി​യെ വെ​ട്ടി​ക്കൊ​ന്നു. മ​ധു​ര​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്. മ​ധു​ര സ്വ​ദേ​ശി മു​രു​ക​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.


ആ​ശു​പ​ത്രി​ക്കു​ള്ളി​ലേ​ക്ക് നാ​ലം​ഗ​സം​ഘം മാ​ര​ക​മാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി മു​രു​ക​നെ വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ​ക​യാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.




Sharing is Caring