ഗുര്‍മീതിന്റെ ആശ്രമം വളഞ്ഞ് പൊലീസും സൈന്യവും; കനത്ത സുരക്ഷയില്‍ ദേരാ സച്ചാ സൗദയുടെ സിര്‍സയില്‍ റെയ്ഡ്


ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹിം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍നിന്നു പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെടുത്തു.


പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് നാണയങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സുരക്ഷാ സേനയും പൊലിസും ബോംബ് സ്‌ക്വാഡുമടക്കം പരിശോധനക്കെത്തിയത്. ദേര സച്ചാ സൗധ ആശ്രമം സ്ഥിതി ചെയ്യുന്ന മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച ശേഷമാണ് പരിശോധന ആരംഭിച്ചത്.


പരിശോധനയോടനുബന്ധിച്ച് പൊലിസും സൈന്യവും ആശ്രമം വളഞ്ഞു. സിര്‍സയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാകുന്നതുവരെ കര്‍ഫ്യൂ തുടരും.

ഓറഞ്ച്, നീല നിറങ്ങളിലുള്ള നാണയങ്ങളാണ് ഇവിടെനിന്നും കണ്ടെത്തിയിരിക്കുന്നത്.
ഈ നാണയങ്ങളാണ് സാമ്രാജ്യത്തിനകത്ത് ക്രയവിക്രിയങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നാണ് അനുയായികള്‍ പറയുന്നത്. നാണയങ്ങളില്‍’ധന്‍ ധന്‍ സദ്ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിര്‍സ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പൊലിസ് നടത്തിയ പരിശോധനില്‍ വന്‍ ആയുധ ശേഖരം ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ആശ്രമത്തില്‍ വച്ച് സ്വന്തം അനുയായിയെ ബലാല്‍സംഘം ചെയ്തതിന് ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് ഹൈക്കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുകയാണ്.



Sharing is Caring