ഗുജറാത്തിൽ കാറപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേ‌ർക്ക് ദാരുണാന്ത്യം


ഗുജറാത്തിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേ‌ർക്ക് ദാരുണാന്ത്യം. ഒരു പുരുഷനും രണ്ടു സത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്.ഹിമ്മത് നഗർ-ഇദാർ ഹൈവേയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് കാറും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്.


ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവ സ്ഥലത്ത് തന്നെ അഞ്ചുപേരും മരിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.




Sharing is Caring