ഗാലില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി


ഗാല്‍: ഗാലില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ശ്രീലങ്കയോട് 63 റണ്‍സിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ 176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഒരു ഘട്ടത്തിലും ലങ്കന്‍ ബൗളിംഗ് നിരയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ലോകേഷ് രാഹുലിനെ തുടക്കത്തിലെ നഷ്ടമായ ഇന്ത്യയ്ക്ക് പിന്നിടങ്ങോട്ട് ഒന്നും ശുഭമായില്ല. 10 റണ്‍സ് എടുത്ത ഇശാന്തും, 34 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും വൈകാതെ കൂടാരം കയറി. 36 റണ്‍സെടുത്ത രഹാനെയാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്.


india-thottu



Sharing is Caring