ഗാന്ധിജയന്തി; ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി


ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ജന്മദിനത്തോടനുബന്ധിച്ച്‌ ലോഗോയും വെബ് പോര്‍ട്ടലും പുറത്തിറക്കി. ഡല്‍ഹിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാഷ്ട്രപിതാവിന്റെ 150-ാംജന്മദിനാഘോഷങ്ങളുടെ ഭാഗമായി രൂപകല്‍പ്പന ചെയ്ത ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തത്.


റയില്‍വേ, എയര്‍ ഇന്ത്യ, പൊതു ബസ്സുകള്‍, സര്‍ക്കാര്‍ വെബസൈറ്റുകള്‍, മറ്റ് പൊതു മേഖല സ്ഥാപനങ്ങള്‍ എല്ലാം ഈ ലോഗോ ഉപയോഗിക്കും. ഗാന്ധിയന്‍ പഠനങ്ങള്‍, വീഡിയോകള്‍, പുസ്തകങ്ങള്‍, സാഹിത്യം, ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പുതിയ വെബ്‌സൈറ്റ്.


രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് 150-ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച്‌ നടത്താന്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രപതി ആഘോഷ പരിപാടികളുടെ ആക്ഷന്‍ പ്ലാന്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരായ മഹേഷ് ശര്‍മ്മ, അരുണ്‍ ഗോയല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



Sharing is Caring