ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി


ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധി പഠിപ്പിച്ച കാലാതീതമായ പാഠങ്ങൾ മുന്നോട്ടുള്ള പാതയിൽ പ്രകാശം ചൊരിയട്ടെയെന്ന് ഗാന്ധിജയന്തി സന്ദേശത്തിൽ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.ഗാന്ധിജിയുടെ സ്വപ്നം സഫലമാകുവാൻ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്നും മോദി ഗാന്ധി ജയന്തി ദിന സന്ദേശത്തിൽ വ്യക്തമാക്കി.


രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്‌സഭാ സ്പീക്കർ ഓം ബിർള,കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും രാജ്ഘട്ടിലെത്തിപുഷ്പാർച്ചന നടത്തി.




Sharing is Caring