ഖത്തറില്‍ ഇരുപത് വര്‍ഷം ജോലി ചെയ്ത വിദേശികള്‍ക്ക് സ്ഥിരതാമസാനുമതി. സ്ഥിരതാമസാനുമതി ലഭിക്കുന്നവര്‍ക്ക് സ്വദേശികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും. ഭരണഘടനയില്‍ തന്നെ മാറ്റം വരുത്തി കൊണ്ടാണ് അമീറിന്റെ സുപ്രധാന പ്രഖ്യാപനം. രാജ്യത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയായവര്‍ക്കും ഖത്തറില്‍ ജനിച്ച് പത്ത് വര്‍ഷം ഇവിടെ തുടര്‍ന്നവര്‍ക്കുമാണ് സ്ഥിരതാമസാനുമതി നല്‍കുക. ഇതോടെ സ്ഥിരതാമസാനുമതി നല്‍കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഖത്തര്‍
സ്ഥിര താമസാനുമതി ലഭിക്കുന്നവര്‍ക്ക് സ്വദേശികള്‍ക്ക് ലഭിക്കുന്നത് പോലെ വിദ്യഭ്യാസം, ചികിത്സ, തൊഴില്‍ എന്നീ മേഖലയില്‍ പ്രത്യേക പരിഗണ ലഭിക്കും. ഗള്‍ഫ് മേഖലയില്‍ ഇത്തരത്തിലൊരു നയം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍. ഖത്തരീ വനിതകളെ വിവാഹം ചെയ്ത വിദേശികള്‍, അവരുടെ മക്കള്‍, സ്വദേശികളുടെ വിദേശ ഭാര്യമാര്‍, രാജ്യത്തിന് വേണ്ടി മികച്ച സേവനം അര്‍പ്പിക്കുന്നവര്‍, വ്യാപാര പ്രമുഖര്‍ തുടങ്ങി വ്യത്യസ്ത വിഭാഗക്കാര്‍ക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസവും സന്തോഷവുമാണ് നല്‍കിയത്.














