ക്ഷേത്രം പണിയാനൊരുങ്ങി ബി.ജെ.പി എം.എല്‍.എ; പ്രതിഷ്​ഠ നരേന്ദ്ര മോദി


ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര ​മോദിയെ പ്രതിഷ്​ഠയാക്കി ക്ഷേത്രം നിര്‍മിക്കുമെന്ന്​ ഉത്തരാഖണ്ഡ് ബി.ജെ.പി എം.എല്‍.എ ഗണേഷ്​ ജോഷി. മോദി പ്രാര്‍ഥന പുറത്തിറക്കിയതിന്​ പിന്നാലെയാണ്​ മോദിക്ക്​ വേണ്ടി ക്ഷേത്രം പണിതുയര്‍ത്താനുള്ള എം.എല്‍.എയു​ടെ നീക്കം. ലോക്​ഡൗണ്‍ അവസാനിക്കുന്നതോടെ മോദി വിഗ്രഹം വെച്ചുകൊണ്ടുള്ള ക്ഷേത്രത്തി​​െന്‍റ പണി തുടങ്ങുമെന്നാണ് മസൂരി മണ്ഡലത്തില്‍ നിന്നുള്ള ഭരണപക്ഷ എം.എല്‍.എയായ​ ഗണേഷ്​ ജോഷി പറയുന്നത്.


” എനിക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ വളരെ ബഹുമാനമുണ്ട്​. അദ്ദേഹം നമ്മുടെ രാഷ്​​്ട്രത്തി​​െന്‍റ നേതാവ്​ മാത്രമല്ല, ലോക നേതാവ്​ കൂടിയാണ്​.യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്​പോലും അദ്ദേഹത്തോട്​ ഭയഭക്തി ബഹുമാനമാണ്​. മോദി പ്രാര്‍ഥന പുറത്തിറക്കിയതില്‍ ഞാന്‍ തെറ്റൊന്നും ചെയ്​തിട്ടില്ല. ലോക്​ ഡൗണിന്​ ശേഷം ഉടന്‍തന്നെ അദ്ദേഹത്തി​​െന്‍റ വിഗ്രഹത്തോടു കൂടി ഒരു ക്ഷേത്രം പണിതുയര്‍ത്തും” -ഗണേഷ്​ ജോഷി പറഞ്ഞു.


മോദി ദിവസത്തില്‍18 മണിക്കൂര്‍ ​േജാലി ചെയ്യുന്നു. ചില ദൈവീക ശക്തി അദ്ദേഹത്തിന്​ ലഭിച്ചിട്ടുണ്ടെന്നതി​​െന്‍റ വ്യക്തമായ സൂചനയാണിതെന്നും. അദ്ദേഹത്തിന്​ വേണ്ടി ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള എ​​െന്‍റ പ്രവര്‍ത്തനം അദ്ദേഹ​ത്തോടുള്ള ആദരവ്​ പ്രകടിപ്പിക്കുന്നതിനാണെന്നും ഗണേഷ്​ ജോഷി കൂട്ടിച്ചേര്‍ത്തു.

ത​​െന്‍റ വീട്ടിലെ പൂജ മുറിയില്‍​ ദൈവങ്ങളുടെ ചിത്രത്തിനടുത്ത്​ മോദിയുടെ ചിത്രവും വെച്ചിട്ടുണ്ടെന്നും പ്രാര്‍ഥനക്ക്​ ശേഷം അദ്ദേഹത്തിന​ും താന്‍ ആദരവ്​ അര്‍പ്പിക്കാറു​ണ്ടെന്നും എം.എല്‍.എ പറഞ്ഞു. മോദി കേവലം പാര്‍ട്ടി ഓഫീസ് കൈകാര്യം ചെയ്യുന്ന​ വ്യക്തി മാത്രമായിരുന്ന 1999 മുതല്‍ തന്നെ ത​​െന്‍റ ഓഫീസില്‍ മോദിയുടെ ചിത്രം വെച്ചിരുന്നുവെന്നും ഗണേഷ്​ ജോഷി കൂട്ടിച്ചേര്‍ത്തു.

കടുത്ത മോദി ഭക്തന്‍ കൂടിയായ ഗണേഷ്​ ജോഷി ​കഴിഞ്ഞ വെള്ളിയാഴ്​ച കോവിഡ്​ പോരാളികള്‍ക്ക്​ ആശംസകളര്‍പ്പിച്ചുകൊണ്ട്​ സംഘടിപ്പിച്ച ചടങ്ങില്‍ മോദി പ്രാര്‍ഥന പുറത്തിറക്കിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ്ങി​​െന്‍റ സാന്നിധ്യത്തിലായിരുന്നു മോദി പ്രാര്‍ഥന പുറത്തിറക്കിയത്​.



Sharing is Caring