ക്വാറി അപകടം: മരണം രണ്ടായി, നിരവധി പരുക്ക്


പാറശ്ശാല കുന്നത്തുകാലിലുണ്ടായ ക്വാറി അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. പാറപൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.


മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ ധര്‍മ്മകുടി സ്വദേശി സതീശ് (29)കുമാറും മാലകുളങ്ങര ബിനീല്‍ കുമാറുമാണ് മരിച്ചതെന്നാണ് വിവരം.


ഏറ്റവും മുകളിലുള്ള പാറ പൊട്ടിക്കുന്നതിനു ശ്രമിക്കുന്നതിനിടെയാണു അപകടമുണ്ടായത്. എല്ലാവരെയും രക്ഷിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു ആറിലധികം പേര്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നെയ്യാറ്റിന്‍ക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

എഴുപത്തിയഞ്ചോളം അടി ഉയരത്തില്‍നിന്നാണ് പാറ പൊട്ടിവീണത്. അപകടമുണ്ടായ പാറമടയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ പറഞ്ഞു. പ്രദേശത്തെ ഒരു പാറമടയ്ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. അപകടമുണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളൊന്നും ക്വാറിയില്‍ ഒരുക്കിയിരുന്നില്ല എന്നും പരാതിയുണ്ട്.

30 ഓളം പേരാണ് അപകട സമയത്ത് പാറമടയില്‍ ജോലിയിലുണ്ടായിരുന്നത്. പാറക്കല്ലുകള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു.



Sharing is Caring