കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് പൂട്ടിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തിരൂരിലെ തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസാണ് കോൺഗ്രസ് പ്രവർത്തകർ വെൽഡ് ചെയ്ത് അടച്ചു പൂട്ടിയത്. കോൺഗ്രസ് ഭരിക്കുന്ന തലക്കാട് സർവീസ് സഹകരണ ബാങ്കിൽ നിയമനകോഴ ഉന്നയിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ ഓഫീസ് പൂട്ടിയത്.
കോഴ പണം ഡയറക്ടർമാരായ കോൺഗ്രസ് നേതാക്കൾ കൈക്കലാക്കിയിരിക്കുകയാണെന്നും പണം പാർട്ടിക്ക് നൽകിയില്ലന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഇതാണ് ഓഫീസ് അടച്ചു പൂട്ടാൻ കാരണം.














