കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം


കോഴിക്കോട്: കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ ആക്രമണം. ബംഗാള്‍ സ്വദേശികളായ സ്‌കിതിഷ് മണ്ഡല്‍(25) ജയന്ത് റായ്(25) എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയില്‍ ഒരുസംഘമാളുകള്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.


പരുക്കേറ്റ ഇരുവരേയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


നാലു വര്‍ഷമായി കൊയിലാണ്ടിയില്‍ താമസിച്ചുവരുന്ന ഇവര്‍ ഇവിടെ പെയ്ന്റിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Sharing is Caring