കോപ്പ അമേരിക്കയില് ലയണല് മെസ്സിയുടെ അര്ജന്റീനയ്ക്ക് തകർപ്പൻ ജയം


കോപ്പ അമേരിക്കയില് ലയണല് മെസ്സിയുടെ അര്ജന്റീനയ്ക്ക് തകർപ്പൻ ജയം. ഉദ്ഘാടന മത്സരത്തില് കാനഡയെ 2-0ന് തകര്ത്താണ് നിലവിലെ ചാമ്ബ്യന്മാർ വരവറിയിച്ചത്.അര്ജന്റീനയ്ക്ക് വേണ്ടി ജൂലിയന് അല്വാരസും ലൗട്ടാരോ മാര്ട്ടിനസും ഗോള് നേടി.


സൂപ്പര് താരം ലയണല് മെസ്സി ഗോളടിച്ചില്ലെങ്കിലും ഗോളിന് വഴിയൊരുക്കിയും മിന്നല് നീക്കങ്ങളുമായും കളംനിറഞ്ഞു. നിരവധി തുറന്ന അവസരങ്ങളും താരം നഷ്ടപ്പെടുത്തി.ആദ്യ കോപ്പ അമേരിക്ക ടൂര്ണമെന്റ് കളിക്കാനെത്തിയ കാനഡ ആദ്യ പകുതിയില്‍ നീലപ്പടയ്ക്ക് കടുത്ത വെല്ലുവിളി തന്നെ ഉയർത്തി.


അര്ജന്റീനയെ വിറപ്പിച്ച്‌ തുടക്കം തന്നെ കാനഡ അക്രമണങ്ങള് തുടങ്ങി. ആദ്യ പകുതിയില്‍ മെസ്സിക്കും ഡി മരിയയ്ക്കും കാര്യമായ അവസരങ്ങള് സൃഷ്ടിക്കാനായില്ല. ഡി മരിയയും ജൂലിയന് അല്വാരസും മികച്ച അവസരങ്ങള് നഷ്ടപ്പെടുത്തിയോടെ ആദ്യപകുതി ഗോള്രഹിതമായി അവസാനിച്ചു.



Sharing is Caring