കോതമംഗലം പള്ളിത്തര്‍ക്കം: പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി


കോതമംഗലം: സഭാതര്‍ക്കത്തില്‍ പൊലീസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തോഡോക്‌സ് വൈദികന് മുന്‍സീഫ് കോടതി അനുമതി നല്‍കിയതിനെതിരെ യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്. അനുകൂല വിധി സമ്പാദിച്ചയാള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നതിന് പകരം പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയാണ് പൊലീസ് ചെയ്തത്.


പൊലീസ് ആക്ട് അനുസരിച്ചായിരുന്നു നോട്ടീസ്. പൊലീസ് ആക്ട് മാത്രമല്ല സിആര്‍പിസിയും ഐപിസിയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതനുസരിച്ച് കോടതികളില്‍ നിന്ന് പുറപ്പെവടുക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്‍സിഫ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.




Sharing is Caring